NEWS
ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് : എം ഇ എസ് , അൽ ഖോർ ഇന്റർനാഷണൽ സ്കൂൾ, ഒലീവ് സ്കൂൾ, ലയോള സ്കൂൾ സെമിയിൽ
19/05/2025 12:04 PM IST
nila

ദോഹ: ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ എം ഇ എസ് സ്കൂൾ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ഐഡിയൽ സ്കൂളിനെയും, അൽഖോർ സ്കൂൾ ആറു ഗോളുകൾക്ക് എം ഇ എസ് സ്കൂൾ 2 വിനേയും പരാജയപ്പെടുത്തി .രാജഗിരി സ്കൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത ലയോള സ്കോളും, ഇഞ്ചോടിച്ചു പോരാട്ടത്തിനൊടുവിൽ ഡിപിഎസ് മൊണാർക് സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ഒലിവ് സ്കൂളും ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗിൽ സെമി ബെർത്ത് ഉറപ്പിച്ചു. 23ന്
വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ എം ഇ എസ് സ്കൂൾ , അൽഖോർ ഇന്റർനാഷണൽ സ്കൂളിനെയും തുടർന്ന് ഒലിവ് ഇന്റർനാഷണൽ സ്കൂൾ, ലയോള ഇന്റർനാഷണൽ സ്കൂളിനെയും നേരിടും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











